Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Emergency Treatment

Thiruvananthapuram

റോ​ഡ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ; പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി ‎

തി​രു​വ​ന​ന്ത​പു​രം: റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​ദ്യ​ത്തെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​ർ​ന്നു. കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ആ​വി​ഷ്ക​രി​ച്ച റാ​ഹ​ത് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു യോ​ഗം.

അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണം ആ​ശു​പ​ത്രി​ക​ൾ ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന​ത് ത​ട​യാ​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​പ്ര​കാ​രം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി ഏ​ഴു ദി​വ​സ​ത്തേ​ക്ക് 1.5 ല​ക്ഷം രൂ​പ വ​രെ​യു​ള്ള സൗ​ജ​ന്യ അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കും. ജി​ല്ല​യി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ എം​പാ​ന​ൽ ചെ​യ്ത സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് പു​റ​മെ ട്രോ​മ കെ​യ​ർ സൗ​ക​ര്യ​ങ്ങ​ളു​ള്ള കൂ​ടു​ത​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. അ​പ​ക​ടം ന​ട​ന്ന് 24 മു​ത​ൽ 48 വ​രെ മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൊ​ലി​സ് വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കു​ന്ന രീ​തി​യി​ൽ പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ൾ വ​ഴി​യാ​ണ് റാ​ഹ​ത് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ സ​ബ് ക​ള​ക്ട​ർ സ്വാ​തി മോ​ഹ​ൻ റാ​ത്തോ​ഡ്, എഡിഎം എ. ​നി​സ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up